Quantcast
Ads by Muslim Ad Network









at-Tin Farsi:: Ghodratollah Bakhtiari Nejad 

Ayat
95:1അത്തിയും, ഒലീവും,
95:2സീനാപര്‍വ്വതവും,
95:3നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.
95:4തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.
95:5പിന്നീട്‌ അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.
95:6വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ്‌ പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
95:7എന്നിരിക്കെ ഇതിന്‌ ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ ( നബിയേ, ) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത്‌ ന്യായമാണുള്ളത്‌?
95:8അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?



Share this Surah Translation on Facebook...