Quantcast
Ads by Muslim Ad Network









al-Inshirah Farsi:: Ghodratollah Bakhtiari Nejad 

Ayat
94:1നിനക്ക്‌ നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?
94:2നിന്നില്‍ നിന്ന്‌ നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.
94:3നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ ( ഭാരം )
94:4നിനക്ക്‌ നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
94:5എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
94:6തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
94:7ആകയാല്‍ നിനക്ക്‌ ഒഴിവ്‌ കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.
94:8നിന്‍റെ രക്ഷിതാവിലേക്ക്‌ തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.



Share this Surah Translation on Facebook...