Quantcast
Ads by Muslim Ad Network









an-Nazi`at Farsi:: Ghodratollah Bakhtiari Nejad 

Ayat
79:1( അവിശ്വാസികളിലേക്ക്‌ ) ഇറങ്ങിച്ചെന്ന്‌ ( അവരുടെ ആത്മാവുകളെ ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
79:2( സത്യവിശ്വാസികളുടെ ആത്മാവുകളെ ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.
79:3ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
79:4എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
79:5കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.
79:6ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
79:7അതിനെ തുടര്‍ന്ന്‌ അതിന്‍റെ പിന്നാലെ മറ്റൊന്നും
79:8ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
79:9അവയുടെ കണ്ണുകള്‍ അന്ന്‌ കീഴ്പോട്ടു താഴ്ന്നിരിക്കും.
79:10അവര്‍ പറയും: തീര്‍ച്ചയായും നാം ( നമ്മുടെ ) മുന്‍സ്ഥിതിയിലേക്ക്‌ മടക്കപ്പെടുന്നവരാണോ?
79:11നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും ( നമുക്ക്‌ മടക്കമോ? )
79:12അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌.
79:13അത്‌ ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
79:14അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.
79:15മൂസാനബിയുടെ വര്‍ത്തമാനം നിനക്ക്‌ വന്നെത്തിയോ?
79:16ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:
79:17നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.
79:18എന്നിട്ട്‌ ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?
79:19നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ നിനക്ക്‌ ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട്‌ നീ ഭയപ്പെടാനും ( തയ്യാറുണ്ടോ? )
79:20അങ്ങനെ അദ്ദേഹം ( മൂസാ ) അവന്ന്‌ ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.
79:21അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.
79:22പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.
79:23അങ്ങനെ അവന്‍ ( തന്‍റെ ആള്‍ക്കാരെ ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.
79:24ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന്‌ അവന്‍ പറഞ്ഞു.
79:25അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
79:26തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു ഗുണപാഠമുണ്ട്‌.
79:27നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
79:28അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
79:29അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
79:30അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.
79:31അതില്‍ നിന്ന്‌ അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
79:32പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
79:33നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌
79:34എന്നാല്‍ ആ മഹാ വിപത്ത്‌ വരുന്ന സന്ദര്‍ഭം.
79:35അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.
79:36കാണുന്നവര്‍ക്ക്‌ വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
79:37( അന്ന്‌ ) ആര്‍ അതിരുകവിയുകയും
79:38ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
79:39( അവന്ന്‌ ) കത്തിജ്വലിക്കുന്ന നരകം തന്നെയാണ്‌ സങ്കേതം.
79:40അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന്‌ വിലക്കിനിര്‍ത്തുകയും ചെയ്തുവോ
79:41( അവന്ന്‌ ) സ്വര്‍ഗം തന്നെയാണ്‌ സങ്കേതം.
79:42ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ്‌ സംഭവിക്കുക എന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു.
79:43നിനക്ക്‌ അതിനെപ്പറ്റി എന്ത്‌ പറയാനാണുള്ളത്‌?
79:44നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അതിന്‍റെ കലാശം.
79:45അതിനെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു താക്കീതുകാരന്‍ മാത്രമാണ്‌ നീ.
79:46അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ ( ഇവിടെ ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും ( അവര്‍ക്ക്‌ തോന്നുക. )



Share this Surah Translation on Facebook...